Nellickal nursery
Facebook ലിങ്ക് Nellickal nursery
Schoolpadi - Veliyancode,
Ponnani Taluk, Malappuram Dt,
Kerala - India 679579 Pincode.
Anish nellickal (അനീഷ് നെല്ലിക്കൽ) Contact : 9946709899
Whatsapp ലിങ്ക് wa.me//9l9946881099
മിയാവാക്കി ഫോറസ്റ്റ് (Miyawaki forest).
പ്രകൃതി സംരക്ഷണങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് "ബ്ലൂ പ്ലാനറ്റ്" പുരസ്കാരം ലഭിച്ചിട്ടുള്ള ഒരു ജപ്പാനീസ് സസ്യ ശാസ്ത്രജ്ഞനായ Dr.'അകീരാ മിയാവാക്കി' രൂപപ്പെടുത്തിയ ഒരു പ്രത്യേക രീതിയിലുള്ള വന നിർമ്മാണമാണ് "മിയാവാക്കി വനം"(Miyawaki forest) അഥവാ Crowd foresting.
ഈ രീതിയിൽ മൂന്ന് വർഷം കൊണ്ട് ഒരു പൂർണ്ണ രൂപത്തിലുള്ള ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. പതിനഞ്ച് വർഷം കൊണ്ട് നൂറ് വർഷത്തിന് തുല്ല്യമായ ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതുമാണ്. അടിത്തറ ശരിയാവണ്ണം വേണം. വളം, ചെടികളെ പരിപോഷിച്ചെടുക്കുന്ന രീതികളുമാണ് ഇങ്ങനെയുള്ള വന നിർമ്മാണത്തിൻ്റെ വിജയം. ചെടികളെ കൂട്ടി വെച്ചത് കൊണ്ട് അവ വളരണമെന്നോ ഒരു വനമായി മാറുവാനോ സാധിക്കണമെന്നില്ല. അങ്ങിനെ ആകണമെങ്കിൽ നൂറൊ നൂറ്റമ്പത് വർഷങ്ങളോ വേണ്ടി വന്നേക്കാം.
മിയാവാക്കി മാതൃകയിൽ ഒരു തൈ നട്ട് പിടിപ്പിക്കണമെങ്കിൽ ആ തൈകൾ മൂന്ന് മാസം വളർത്തിയെടുക്കേണ്ടതുണ്ട്. നഴ്സറികളിൽ നിന്ന് വാങ്ങുന്ന ചെടികൾ മിക്കതും ചുവന്ന മണ്ണിൽ കവറിലോ ചട്ടികളിലോ വളർത്തിയതാകും. ഇവയെ മണ്ണ് മുഴുവൻ കളഞ്ഞ് മിയോവാക്കി മെത്തേഡിൽ ഗ്രോബാഗിലോ, പ്ലാസ്റ്റിക്ക്, മൺ ചട്ടികളിലോ ചകിരിച്ചോറ്, ഉണക്ക ചാണകം, ഉമി തുടങ്ങിയ മിശ്രിതത്തിൽ വളർത്തണം. നാരായവേരും പാർശ്വ വേരുകളും ആരോഗ്യത്തോടെ വളർന്നെങ്കിലെ മിയാവാക്കി മെത്തേഡ് വിജയം കാണുകയുള്ളൂ.
മിയാവാക്കി വന നിർമ്മാണത്തിന് തദ്ദേശിയമായ ചെടികൾ(## ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ ഏതൊക്കെയാണോ, ആ ചെടികളെ തന്നെ അതെ പ്രദേശത്ത് വളർത്താൻ ശ്രമിക്കുക)(Potentianal Natural Vegetation)കൃതൃമായി നടപ്പിലാക്കുമ്പോൾ മാത്രമെ മിയാവാക്കി മാതൃകയിൽ ഉദ്ദേശിക്കുന്ന വളർച്ച കുറഞ്ഞ കാലയളവ് കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളു.
അര സെൻ്റിലൊ ഒരു സെൻ്റിലൊ, രണ്ട് സെൻ്റിലൊ, മൂന്ന് സെൻ്റിലോ അതിൽ കൂടുതലെ എത്രയോ ആകട്ടെ മിയാവാക്കി വനം ഒരുക്കാൻ ആദ്യം ജെ.സി.ബി കൊണ്ടോ മറ്റും
കുഴി ഏകദേശം നാല് അടി മുതൽ അഞ്ച് അടി വരെ, ഭൂമിയുടെ കിടപ്പ് വശമനുസരിച്ച് ചതുരത്തിലോ, ദീർഘ ചതുരത്തിലോ എടുത്തതിന് ശേഷം ഉണക്ക ചകിരി ഒരു നിര തറയിൽ വിരിക്കുക. ശേഷം ആ കുഴിയിൽ ജൈവ പദാർത്ഥങ്ങളും, ഉണക്ക ചാണകം, ഉമി ഇവ സമ്മിശ്രമാക്കിയ മൊത്തം കുഴി മൂടാം.
മണ്ണിൻ്റെ രാസ സ്വഭാവമനുസരിച്ച് കുമ്മായ പ്രയോഗവും ആദ്യം നടത്താവുന്നതാണ്. ഇങ്ങനെ തയ്യാർ ചെയ്യുന്ന സ്ഥലത്തെ 'ഫൈർട്ടിലൈസർ ബഡ്' എന്ന് പറയുന്നു.
ശേഷം ചെടി നടുന്നതിനാവിശ്യമായി കയറു കൊണ്ട് അളവ് പിടിച്ച് കുമ്മായം കൊണ്ട് അടയാളമിടുന്നു. ചെടി നടുന്ന ഓരോ സ്ക്വയർ മീറ്റർ അളവിൽ നാല് ചെടികൾ നടാവുന്നതാണ്. വലിയ കനോപ്പിയോടെ വലുതാകുന്നവ, ഇടത്തരം, കുറ്റിചെടിയായി വളരുന്നവ, വള്ളി വീശി വളരുന്നവ.
മിയാവാക്കി വന നിർമ്മാണത്തിൽ ചെലവ് താരതമ്മ്യപ്പെടുത്തുമ്പോൾ ഫലവും,ഗുണവും നോക്കേണ്ടിയിരിക്കുന്നു.
മിയാവാക്കി വനം (Miyawaki forest) നിർമ്മാണത്തിനുപയോഗിക്കുന്ന ചില ചെടികൾ
1. അത്തി,ഇത്തി, അരയാൽ, പേരാൽ തുടങ്ങിയ ഫൈക്കസ് വർഗ്ഗങ്ങൾ.
2. ദന്തപ്പാല
3. പ്ലാശ്
4. നീർമാതളം
5. പ്ലാവ്
6. മാവ്
7. നെല്ലി
8. പുളി
9. പേര
10. പലകപയ്യാനി
11. വയ്യങ്കത
12. ഓരില
13. ഇടംപിരി, വലംപിരി
14. കണിക്കൊന്ന
15. രാമച്ചം
16. ചാമ്പ
17. പതിമുകം
18. കരിങ്ങാലി
19. കാപ്പി
20. കൊക്കൊ
21. ഞാവൽ
22. അശോകം
23. കരിങ്ങോട്ട
24. ബദാം
25. പൂവരശ്
26. മന്ദാരം
27. പൂമരുത്
28. പവിഴമല്ലി
29. സീതപ്പഴം.
30. മഹാഗണി
31. വീട്ടി
32. വേങ്ങ
33 മകിഴം
34. നീർമരുത്
35. സ്പാത്തോഡിയം
36. മലവേപ്പ്
37. നിലപ്പന
38. കിരിയാത്ത്
39. കുന്നി
40. കൃഷ്ണക്രാന്തി
41. കയ്യോന്നി
42. നിലനാരകം
43. കാഞ്ഞിരം
44. കരിയിലാഞ്ചി(വള്ളി)
45. സർപ്പഗന്ധി
46. കൂനംപാല
47. മഞ്ചാടി
48. ആടലോടകം
49. ഗണപതി നാരകം
50. ഒടിച്ച് കുത്തി നാരകം
പട്ടിക പൂർണമല്ല.
നെല്ലിക്കൽ നഴ്സറി (Nellickal nursery) മിയാവാക്കി വനം (Miyawki forest) (Crowd forest) സെറ്റ് ചെയ്ത് കൊടുക്കുന്നു.
Plantation
Fruit garden in Kerala
Butterfly gardening in Kerala
Miyawaki forest in Kerala
Tree transplantation in Kerala
Pruning
Landscape gardening in Keral
Top plant nursery in Kerala
Top plant nursery in India
Plant nursery in Kerala
Plant nursery in Ponnani
Plant nursery in Malappuram