Anish

മരങ്ങളിലെ പ്രൂണിങ്ങ്

      സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും, ഇലകളും, പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീതിയിലും, ആകൃതിയിലും വളരുവാൻ ശീലിപ്പിക്കുന്ന പ്രവൃത്തിയാണ് ‘’പ്രൂണിങ്ങ്’’ (Pruning in Trees).
ചെടികൾക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിനും, രോഗ ബാധിതമായതും, ഉണങ്ങിയതുമായ ശിഖിരങ്ങൾ മാറ്റുന്നതിനും വായു സഞ്ചാരവും, സൂര്യപ്രകാശവും കൃത്യമായി ലഭ്യമാക്കുവാനും, ഉൽപ്പാദനമില്ലാത്തതും, തടസ്സങ്ങൾ ഉണ്ടാക്കുന്നതുമായ കമ്പുകളെ മാറ്റുന്നതിനും കൃത്യമായ വിളവ് ലഭ്യമാക്കുന്നതിന് വേണ്ടിയും ചെടികൾക്ക് വ്യക്തമായ ഒരു ഫ്രയിം, കനോപ്പി ഉണ്ടാക്കിയെടുക്കുന്നതിനു വേണ്ടിയും സസ്യങ്ങളിൽ പ്രൂണിങ്ങ് ചെയ്ത് വരുന്നു.
കൂടുതലായും പഴ വർഗ്ഗ ചെടികളിലാണ് പ്രൂണിങ്ങ് ചെയ്യുന്നത്. ഗുണ നിലവാരവും ഉൽപ്പാദന ക്ഷമതയും കൂട്ടുകയാണ് മുഖ്യം. കായിക വളർച്ച നിയന്ത്രിക്കുവാനും പ്രൂണിങ്ങ് അത്യാവശ്യമാണ്. വിളവെടുപ്പ് കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുമ്പോ പ്രൂണിങ്ങ് ചെയ്യണം.
ഫല വൃക്ഷ ചെടികളിലും, പുഷ്പ വിളകളിലും ശരിയായ ഉൽപ്പാദനം ലഭിക്കുന്നതിന് പ്രൂണിങ്ങ് ആവശ്യമാണ്.

മരങ്ങളിൽ നിന്ന് ചത്തവയും, രോഗബാധിതവും, ഉൽപ്പാദന ക്ഷമതയില്ലാത്തതും, കേടുപാടുകൾ സംഭവിച്ചതുമായ ഭാഗങ്ങൾ അല്ലെങ്കിൽ ടിഷ്യുകൾ നീക്കം ചെയ്യുന്നത് കൂടുതൽ നശിക്കുന്നത് തടയുകയും, മരങ്ങളെ കീടങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു.
മരത്തിന്റെ ജീർണതയ്‌ക്കോ, കേടു പാടുകൾക്കോ കാരണമായേക്കാവുന്ന ശാഖകളുടെ ഘടനയും, അനുചിതമായ ഭാര വിതരണവും ഒഴിവാക്കി, ആവശ്യ ഭാഗങ്ങൾ ശരിയായി വളരുന്നതിനും, പുനർ ക്രമീകരണത്തിനും, പുനർ നിർമ്മിക്കുന്നതിനും ‘’മരങ്ങളിലെ പ്രൂണിങ്ങ്’’ സഹായിക്കുന്നു.
തെറ്റായ പ്രൂണിങ്ങ് മരത്തെ കേടുപാടുകൾ വരുത്തുന്നതിനും, മരത്തിന്റെ ആയുസ്സ് കുറക്കുന്നതിനും, പ്രത്യേക ലേഔട്ടിനുള്ള ട്രീ മാനേജ്മെന്റ് പ്രക്രിയയെ തടസപ്പെടുത്തുകയോ ചെയ്യുന്നു.
പ്രകൃതിയുമായി സംതുലിതമായി തുറസ്സായ സ്ഥലത്ത് സ്വാഭാവികമായി വളരുന്ന വന മരങ്ങളിൽ നിന്ന് വ്യത്യസ്ഥമായി, ഘടനാപരമായ സമഗ്രതയും, സൗന്ദര്യാത്മകതയും നില നിർത്തുന്നതിന് നഗരത്തിൽ വളരുന്ന മരങ്ങൾക്ക് ആസൂത്രിതവും, നിയന്ത്രിതവുമായ പരിചരണം ആവശ്യമാണ്.
നഗര പ്രദേശങ്ങളിൽ കാറ്റ് അല്ലെങ്കിൽ കൊടുങ്കാറ്റ് എന്നിവയിൽ സുരക്ഷാ അപകടങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വളഞ്ഞു വളരുന്നവയും, താഴ്ന്ന് വളരുന്നതും, വീഴുന്നതുമായ വലിയ മരങ്ങളെ പ്രതിരോധ സുരക്ഷാ നടപടിയായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപെട്ടതും, സുപ്രധാനവുമായ സേവനങ്ങളിൽ ഒന്നാണ് ട്രീ പ്രൂണിങ്ങ് ജോലികൾ.

മരങ്ങളിലെ പ്രൂണിങ്ങ് മരത്തിന്റെ സന്തുലിത വളർച്ച നൽകുന്നതിനും, കേടുപാടുകൾ സംഭവിച്ചതോ, ആവശ്യമില്ലാത്തതോ ആയ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിലൂടെ വൃക്ഷത്തിന് മികച്ച ആരോഗ്യവും, ഭംഗിയും, ആകർഷകമാക്കാനും സഹായിക്കുന്നു.

മരങ്ങളിലെ പ്രൂണിങ്ങ് ജോലികളിൽ വളരെ അധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട് ; ചിലയിനം മരങ്ങൾക്കും, ചെടികൾക്കും കൃത്യമായ സമയം, കാലാവസ്ഥാ സാഹചര്യങ്ങൾ, മരങ്ങൾ അല്ലെങ്കിൽ ചെടികളുടെ ഇനങ്ങൾ എന്നിവയെ പരാമർശിച്ച്‌ നിരീക്ഷണ പാറ്റേണുകളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണവും, മാനേജ്‌മെന്റ് വൈഭവവും മരങ്ങളുടെ പ്രൂണിങ്ങ് ജോലികൾ ചെയ്യുവാൻ അത്യന്താപേക്ഷിതമാണ്.
ആഗോള താപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദോഷ ഫങ്ങൾ ലഘൂകരിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കുന്നതും, നിലവിലുള്ളതും, ഭാവിയിലേതുമായ മരങ്ങളുടെ നടത്തിപ്പിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുവാൻ ‘’നെല്ലിക്കൽ നഴ്‌സറി’’ (Nellickal nursery®)പ്രതിജ്ഞാബദ്ധമാണ്.

‘’ഞങ്ങൾ നൽകുന്ന ഓരോ സേവനങ്ങളും വ്യക്തിഗത ഉപഭോക്താവിന്റെ വികസന ആവശ്യങ്ങൾക്ക് വ്യതിരിക്തമാണ്; കൂടാതെ പരിസ്ഥിതിയും, നഗര നവീകരണവും തമ്മിലുള്ള സന്തുലിതാവസ്ഥ നില നിർത്തുന്നതിനുള്ള അടിസ്ഥാന തത്വത്തെ അടിസ്ഥാനമാക്കിയാണ് രൂപ കല്പന ചെയ്തിരിക്കുന്നത്’’.