മിയാവാക്കി വനം
പ്രകൃതി സംരക്ഷണങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് “ബ്ലൂ പ്ലാനറ്റ്” പുരസ്കാരം ലഭിച്ച ഒരു ജപ്പാനിസ് സസ്യ ശാസ്ത്രജ്ഞനായ ഡോക്ടർ അകീരാ മിയാവാക്കി (Dr. Akira Miyawaki) രൂപപ്പെടുത്തിയ ഒരു പ്രത്യേക രീതിയിലുള്ള വന നിർമ്മാണമാണ് മിയാവാക്കി ഫോറസ്റ്റ് (Miyawaki Forestry) അഥവാ ക്രൗഡ് ഫോറസ്ട്രി Crowd Foresting.
വിപ്ലവകരമായ വനവൽക്കരണ സാങ്കേതിക വിദ്യയായ മിയാവാക്കി വന നിർമ്മാണം, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളർച്ചയേറിയ വനങ്ങൾ സൃഷ്ടിക്കാനുള്ള ഈ കഴിവ് ആഗോള ശ്രദ്ധ നേടി. “ക്രൗഡ് ഫോറസ്ട്രി” എന്ന് വിളിക്കപ്പെടുന്ന ഈ രീതി പ്രത്യേക നടീൽ, മണ്ണ് പരിപാലന രീതികളിലൂടെ വൈവിധ്യമാർന്ന തദ്ദേശീയ സസ്യജാലങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഊന്നൽ നൽകുന്നു.
പ്രായമെത്തിയ ഒരു വനം നൂറ്റാണ്ടുകളെടുക്കുന്ന പരമ്പരാഗത വനവൽക്കരണത്തിൽ നിന്ന് വ്യത്യസ്തമായി, മിയാവാക്കി രീതി പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. വെറും പതിനഞ്ച് വർഷത്തിനുള്ളിൽ നൂറ് വർഷം പ്രായമായ വനത്തിന് തുല്യ മാകുന്നു. ഈ ത്വരിത ഗതിയിലുള്ള വളർച്ചയ്ക്ക് കാരണം ശ്രദ്ധാപൂർവമായ ചെടികളുടെ തിരഞ്ഞെടുപ്പ്, ഇടതൂർന്ന നടീൽ, സമ്പുഷ്ടമായ മണ്ണിൻ്റെ അവസ്ഥ എന്നിവയാണ്.
പ്രാദേശിക കാലാവസ്ഥയ്ക്കും, ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമായ തദ്ദേശീയ സസ്യജാലങ്ങളുടെ ഉപയോഗമാണ് മിയാവാക്കി വന നിർമ്മാണത്തിന്റെ വിജയം. ഈ ചെടികൾ ഗ്രോ ബാഗുകളിലോ, ചട്ടികളിലോ ചകിരി ചോറ്, ഉണങ്ങിയ ചാണകപ്പൊടി, ഉമി എന്നിവയുടെ പോഷക സമ്പുഷ്ടമായ മിശ്രിതം ഉപയോഗിച്ച് ആദ്യം നട്ടു വളർത്തുന്നു.
നടീൽ സ്ഥലം ഒരുക്കുന്നതിന്, നിലം ഒരു മീറ്റർ താഴ്ച്ചയിൽ കുഴിച്ച്, കുമ്മായം, മണ്ണ്, ജൈവവസ്തുക്കളും ചേർത്ത് വളക്കൂറുള്ള ‘ഫെർട്ടിലൈസർ ബെഡ് ‘ ഉണ്ടാക്കുന്നു. ഈ സമ്പുഷ്ടമായ മണ്ണ് സസ്യങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ നൽകുന്നു.
മിയാവാക്കി വനങ്ങളുടെ ഒരു പ്രധാന സവിശേഷത അവയുടെ ഉയർന്ന സസ്യ സാന്ദ്രതയാണ്. ഒരു ചതുരശ്ര മീറ്ററിന് ഏകദേശം നാല് ചെടികൾ നട്ടുപിടിപ്പിക്കുന്നു, ഇത് സ്വാഭാവിക വന സാഹചര്യങ്ങളെ അനുകരിക്കുന്ന ഇട തൂർന്ന മേലാപ്പ് സൃഷ്ടിക്കുന്നു. ഉയരം, ഇടത്തരം, കുറിയ സസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സസ്യജാലങ്ങളുടെ വൈവിധ്യമാർന്ന മിശ്രിതം പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.
ഈ തത്ത്വങ്ങൾ പാലിച്ചുകൊണ്ട്, മിയാവാക്കി ഫോറസ്ട്രി, നശിച്ച ഭൂമി പുനഃസ്ഥാപിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള ചെലവ് കുറഞ്ഞതും, കാര്യക്ഷമവുമായ മാർഗ്ഗം വാഗ്ദാനം ചെയ്യുന്നു.
ഒരു മിയാവാക്കി വനം സൃഷ്ടിക്കാൻ തിരഞ്ഞെടുക്കാൻ ധാരാളം സസ്യങ്ങളുണ്ട്.
സൂര്യപ്രകാശം കൂടുതലുള്ള കാടിൻ്റെ നാല് വശത്തും ഫലവൃക്ഷങ്ങളും, പൂമ്പാറ്റകളെ ആകർഷിക്കാൻ ആതിഥേയ സസ്യങ്ങളും, തേൻ നുകരുവാനുള്ള ചെടികളും നട്ടു പിടിപ്പിക്കാൻ ശ്രദ്ധിച്ചാൽ, മിയാവാക്കി വനത്തിൽ മനോഹരമായ ഒരു ”ശലഭോദ്യാനം” നമുക്ക് തയ്യാറാക്കാം.
മിയാവാക്കി വനം (Miyawaki Forestry) നിർമ്മാണത്തിന് ഉപയോഗപ്പെടുത്താവുന്ന ചില ചെടികൾ.
അത്തി, ഇത്തി, അരയാൽ, പേരാൽ, കല്ലരയാൽ, കാരാൽ, ചേല, കൃഷ്ണനാൽ, ചിറ്റാൽ, വെള്ളാൽ, വലിയ അത്തി തുടങ്ങിയ ഫൈക്കസ് ഗണത്തിൽപ്പെട്ട ഒരു വിധം സസ്യങ്ങളും കൂടാതെ, ദന്തപ്പാല, പ്ലാശ്, പ്ലാവ്, മാവ്, കശുമാവ്, ആഞ്ഞിലി, നെല്ലി, അരിനെല്ലി, പുളി, പേര, പലക പയ്യാനി, വയ്യങ്കത, ലൂബി, ഓരില, ഇടംപിരി, വലംപിരി, കണിക്കൊന്ന, നാരഗ വർഗ്ഗങ്ങൾ, രാമച്ചം, ചാമ്പ, പതിമുകം, കരിങ്ങാലി, കാപ്പി, കൊക്കൊ, ഞാവൽ, അശോകം, റൂഫിങ്ങ് അശോകം, കരിങ്ങോട്ട, നീർമാതളം, ബദാം, പൂവരശ്, മന്ദാരം, പൂമരുത്, ഗുൽമോഹർ, പവിഴമല്ലി, സീതപ്പഴം, ആത്ത, മുള്ളാത്ത, മഹാഗണി, വീട്ടി, വേങ്ങ, മകിഴം, നീർമരുത്, മലവേപ്പ്, സ്പാത്തോഡിയം, നിലപ്പന, കിരിയാത്ത്, കുന്നി, മഞ്ചാടി, കൃഷ്ണക്രാന്തി, കയ്യോന്നി, നിലനാരകം, ആടലോടകം, ചിറ്റാടലോടകം, കരിയിലാഞ്ചി, ചെമ്പരത്തി, കൂനംപ്പാല, ഏഴിലംപാല, വള്ളിപ്പാല, പുന്ന, വെട്ടി, ഞഴുക്, പൊടി അയിനി, കറുവപ്പട്ട, വയണ, പാരിജാതം, വാതം കൊല്ലി, ഇലിപ്പ, ജട്രോഫ, അനാട്ടോ / കുരങ്ങ് മഞ്ഞൾ, കരിനൊച്ചി, കരിംകുറിഞ്ഞി, കൂവളം, കുമിഴ്, ഉങ്ങ്, ഇലഞ്ഞി, അഗത്തി, കരിമ്പന, കുടംപ്പുളി, പൂമരുത് / മണിമരുത്, ചിറ്റാമൃത്, വെള്ളപ്പൈനി, കടമ്പ്, ആര്യവേപ്പ്, മാതളം, കറിവേപ്പ്, ശതാവരി, മുരിങ്ങ, മേന്തോന്നി, ശംഖുപുഷ്പം, അമ്പഴം, എരുക്ക്, കാട്ടുജാതി, ഭദ്രാക്ഷം, താന്നി, ഈന്ത്, മരോട്ടി, പാണൽ, വെറ്റില, മുള, നാങ്ക്, വലഭം, അകിൽ, കരിമരം ഈ ചെടികളുടെ പട്ടിക പൂർണ്ണമല്ല.
ഈ മേഖലയിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നിങ്ങൾ ഒരു പ്രൊഫഷണൽ മിയാവാക്കി ഫോറസ്ട്രി സേവനങ്ങൾ അനേഷിക്കുകയാണോ? കാര്യ ക്ഷമമായ വന നിർമ്മാണം, വന പരിപാലനം, കൺസൾട്ടിങ്ങ് എന്നിവ ഉൾപ്പെടെയുള്ള പ്രവൃത്തികൾ കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾക്ക് വർഷങ്ങളുടെ പരിചയമുണ്ട്. ഞങ്ങളുടെ സേവനങ്ങൾ കേരളത്തിലും, മറ്റ് ചില ഇന്ത്യൻ സംസ്ഥാനങ്ങളിലും ഉൾപ്പെടുന്നു.





